നിനക്ക് ഓര്മ്മയുണ്ടോ , നമ്മള്
ബയോളജി ലാബില്
വെള്ളത്തണ്ടുകളെ ചെറുതായരിഞ്ഞ്
മൈക്രോസ്കോപ്പുകള്‍ക്ക്
തിന്നാന് കൊടുത്തത്?
ഞാന്മറന്നിട്ടില്ല,നമ്മള്
ചുവന്ന ചെമ്പരത്തിപ്പൂവുകളുടെ
നിലവിളികള്‍ കേള്‍ക്കാതെ , അതിനെ
പിച്ചിച്ചീന്തിയത്.....
മറന്നാലും തേട്ടിവരും , നമ്മള്
കൂറകളുടെ കൈകാലുകളില്
ആണിയടിച്ചുകയറ്റി ,
തൂവാലകൊണ്ട്രക്തമൊപ്പാതെ
കീറി , ഹ്രിദയത്തിന്റെ
മിടിപ്പെണ്ണിയത്.
ആത്മാവിനും ശരീരത്തിനും പക്ഷെ
ഉയരത്തെഴുന്നേല്പ്പുണ്ടായില്ല.
ദയവായി നീ ഇതൊന്നും മറന്നേക്കരുത്
എനിക്കുവേണ്ടിയെങ്കിലും....
ബയോളജി ലാബില്
വെള്ളത്തണ്ടുകളെ ചെറുതായരിഞ്ഞ്
മൈക്രോസ്കോപ്പുകള്‍ക്ക്
തിന്നാന് കൊടുത്തത്?
ഞാന്മറന്നിട്ടില്ല,നമ്മള്
ചുവന്ന ചെമ്പരത്തിപ്പൂവുകളുടെ
നിലവിളികള്‍ കേള്‍ക്കാതെ , അതിനെ
പിച്ചിച്ചീന്തിയത്.....
മറന്നാലും തേട്ടിവരും , നമ്മള്
കൂറകളുടെ കൈകാലുകളില്
ആണിയടിച്ചുകയറ്റി ,
തൂവാലകൊണ്ട്രക്തമൊപ്പാതെ
കീറി , ഹ്രിദയത്തിന്റെ
മിടിപ്പെണ്ണിയത്.
ആത്മാവിനും ശരീരത്തിനും പക്ഷെ
ഉയരത്തെഴുന്നേല്പ്പുണ്ടായില്ല.
ദയവായി നീ ഇതൊന്നും മറന്നേക്കരുത്
എനിക്കുവേണ്ടിയെങ്കിലും....