Sunday, December 30, 2007

ബയോളജി ലാബ്


നിനക്ക്‌ ഓര്മ്മയുണ്ടോ , നമ്മള്
ബയോളജി ലാബില്
വെള്ളത്തണ്ടുകളെ ചെറുതായരിഞ്ഞ്

മൈക്രോസ്കോപ്പുകള്‍ക്ക്

തിന്നാന് കൊടുത്തത്?

ഞാന്മറന്നിട്ടില്ല,നമ്മള്
ചുവന്ന ചെമ്പരത്തിപ്പൂവുകളുടെ
നിലവിളികള്‍ കേള്‍ക്കാതെ , അതിനെ
പിച്ചിച്ചീന്തിയത്.....

മറന്നാലും തേട്ടിവരും , നമ്മള്
കൂറകളുടെ കൈകാലുകളില്

ആണിയടിച്ചുകയറ്റി ,
തൂവാലകൊണ്ട്രക്തമൊപ്പാതെ
കീറി , ഹ്രിദയത്തിന്റെ
മിടിപ്പെണ്ണിയത്.

ആത്മാവിനും ശരീരത്തിനും പക്ഷെ
ഉയരത്തെഴുന്നേല്പ്പുണ്ടായില്ല.
ദയവായി നീ ഇതൊന്നും മറന്നേക്കരുത്
എനിക്കുവേണ്ടിയെങ്കിലും....

Tuesday, December 18, 2007

നീ


ആര്‍ക്കുംവേണ്ടാത്ത
തലയോട്ടികളെയാണ്‌

എനിക്കുവേണ്ടത്‌.
എല്ലാവരും വെറൂക്കുന്ന
വിരൂപതയെയാണ്‌
ഞാന്‍ കാത്തിരിക്കുന്നത്‌.
ഒരാളൂം ഒാ‍ര്‍മ്മിക്കാത്ത
ദിവസങ്ങളെയാണ്‌

ഞാന്‍ സ്വപ്നംകാണുന്നത്‌।
പക്ഷെ,നീ..........
ഞാനാഗ്രഹിച്ച നീമാത്രം

എല്ലാവര്‍ക്കും വേണ്ടവളായിപ്പോയി........

ഒരിക്കല്‍ക്കൂടി നീ,

എന്നോട്‌ ക്ഷമിക്കുക
.

Sunday, October 28, 2007

ഒരു പുതിയ കളി


ഇത്‌ ഒരു പുതിയ കളിയാണേപണ്ട്‌ ,പാണ്ടവരും കൌരവരും തമ്മില്‍രാജ്യത്തിനുവേണ്ടികളിച്ച പകിടഇതിന്റെ പ്രാക്രിത രൂപമാണേപക്ഷെ ഞാന്‍ ഇന്ന്‌ കളിക്കുന്നത്‌ പാണ്ഡവരോടല്ല;പണയംവച്ച്‌, രാജ്യത്തിനുവേണ്ടിയുമല്ല


എതിരാളിയേയും പ്രതിഫലത്തേയും പറ്റി-ച്ചിന്തിക്കും മുന്‍പെ ,ചിലവ്യവസ്ഥകളും,നിയമങ്ങളും ഉണ്ടാക്കേണ്ടിയിരിക്കുന്നുപുതിയതൊന്ന്‌ സ്രിഷ്ടിക്കുക ,നശിപ്പിക്കുന്നതിനേക്കാള്‍പ്രയാസം തന്നെഅഭിപ്രായങ്ങള്‍ ശേഖരിക്കുവാന്‍ സമയമില്ലസമയമില്ലാത്തതാണെന്നത്തേയും പ്രശ്നം.


മറ്റൊരു തരത്തില്‍ ചിന്തി.........നിയമങ്ങള്‍ വേണ്ട;വ്യവസ്ഥകളും വേണ്ടഇനി ചിന്തിക്കേണ്ടത്‌ ഒരു എതിരാളിയെക്കുരിച്ചാണുആരെങ്കിലുമൊരാള്‍ പോരെന്നാണുമനസ്സിലെഅഹംഭാവം പറയുന്നത്‌'അയാള്‍ അദ്രിശ്യനായിരിക്കണംകറുപ്പുമായിരിക്കണം'അഹംഭാവത്തിനോട്‌ ഞാനല്ലാം എന്നും എല്ലാംഅഗീകരിച്ചുകൊടുത്തിട്ടേയുള്ളു.


അങ്ങനെ എതിരാളിയുമെത്തിഅപ്പോഴും പ്രശ്നംതന്നെഎതിരാളി വന്ന പോത്തിനെഎവിടെയെങ്കിലും കെട്ടണംഅത്‌ അവിടെനിന്ന്‌ ഉറക്കെ അമറുകയാണുപോത്തിനെ കൊയ്യാറായ വയലിലേക്ക്‌ ഇറക്കിവിട്ടുവയറുനിറച്ച്‌ തിന്നട്ടെ.


മുഖാമുഖം ഇരിപ്പിടങ്ങളൊരുക്കിക്കളിക്കളം വിരിച്ചുഎതിരാളിയുടെ കരുക്കള്‍ പലനിറത്തിലുള്ള ആത്മാക്കളും,എന്റെ കരുക്കള്‍ ദു:ര്‍ഗ്ഗുണങ്ങളുമാണുഒന്നിനുപുറകേ ഒന്നായി ഇരുവരുടേയും കരുക്കള്‍മുകളിലേക്കെറിയപ്പെട്ടുആദ്യം ,കറുത്ത മേഘങ്ങളെത്തൊട്ട്‌ താഴെയെത്തുന്നതിനുകൂടുതല്‍ മൂല്യമുണ്ട്‌കരുക്കള്‍ താഴെയെത്താന്‍ കുറച്ച്‌ സമയമെടുക്കുംഎതിരാളി തണുത്ത രക്തവും ,ഞാന്‍ പച്ചവെള്ളവും കുടിച്ചു


എതിരാളി ഇടക്കിടെ തന്റെ പോത്തിനെതിരിഞ്ഞുനോക്കുന്നുണ്ടായിരുന്നുഅതും ഇടക്കിടെ തലയുയര്‍ത്തി അയാളെനോക്കിപെട്ടെന്നാണു ഒരു കരു കളത്തില്‍ വന്നുവീണത്‌അത്‌ എന്റെ കരുവാണുഎന്റേതിനുതന്നെ കൂടുതല്‍ മൂല്യം.


എതിരാളി ലജ്ജിച്ച്‌ തലതാഴ്ത്തിപിന്നീട്‌ അയാള്‍ രഹസ്യമായി കളിക്കളം വലിച്ച്‌തന്റെ അദ്രിശ്യതക്കുള്ളിലാക്കിഎന്റെ മുന്‍പില്‍ ആയുസ്സുനിറച്ച ഒരു കുപ്പിവെച്ച്‌തല കുനിച്ചുപ്പിടിച്ചുകൊണ്ട്‌ അയാള്‍തന്റെ പോത്തിനേയുംതേടിപ്പോയിതിരിഞ്ഞുനോക്കാതെ


ഹൊ ! എന്തൊരു ഞാന്‍.























Monday, October 22, 2007

കവിത
കറൂത്ത നിഴലുക
ള്‍വളവുള്ള നീല നിഴലുകള്‍ക്ക്‌ ജീവന്‍ വെച്ചിരിക്കുന്നു.
നിലാവുള്ള രാത്രികളില്‍ഇരുട്ടിന്റെ കറൂത്ത മറവില്‍
അവഭൂമിയില്‍ വിഹരിക്കാനിറങ്ങും
ചില സമയങ്ങളില്‍ ഭവന ഭേദകരായും
ചില സമയങ്ങളില്‍ കോഴിക്കള്ളന്‍മാരായും
പഴുതാരകളോടി നടക്കുന്ന കരിയിലക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന്‌
ചീവീടൂകളുടെ ചൂളം വിളികള്‍ മാത്രമുള്ള രാത്രികളി
ല്‍എന്തൊക്കെയൊ തകര്‍ന്നില്ലാതാവുന്ന ശബ്ദ്ം കേള്‍ക്കാം .
ചിലപ്പൊള്‍ ചില ജീവിതങ്ങളൂം
ചിലപ്പൊള്‍ ചില സ്വ്പ്നങ്ങളൂം.
പിടക്കോഴികള്‍ കൂവിത്തുടങ്ങുബോഴേ നിഴലുകള്‍ഇല്ലാതാവൂ....
അതുവരെ ഒന്നെ ചെയ്യാനുള്ളൂ,
പിടക്കോഴികള്‍ക്ക്‌ മൂട്ടേഷന്‍ സംഭവിക്കാന്
‍നേര്‍ച്ചകള്‍ നേരാം,പൂജകള്‍ ചെയ്യാം.

Saturday, October 20, 2007

ഗണിതം


പ്രണയിനീ
ഗണിതത്തിലെ
ഹരണങ്ങളിലായിരുന്നല്ലൊ
നമ്മള്‍ നഷ്ട്ടപ്പെട്ടിരുന്നത്
സാരമില്ല
ശിഷ്ട്ടങ്ങള്
മാത്രമവശേഷിക്കുന്ന

ഈ ജീവിതത്തില്

ഗുണിതങ്ങളിലഭയംതേടൂകയാവും
നല്ലത്...........