Tuesday, December 1, 2015

നിന്നെ ഓർമ്മിക്കുമ്പോൾ ...















നിന്നെയോർത്തല്ല,
പിന്നെ, തെളിഞ്ഞ വെയിൽപെയ്യുന്ന ഒർമ്മതുരുത്തിൽ,
ഒലിച്ചുപോയ ആത്മാക്കൾക്ക് വിരുന്നോരുക്കുമ്പോൾ മാത്രം
സ്വതന്ത്രമാകുന്ന പൊട്ടൻ തെയ്യത്തിന്റെയും നിന്റെയും ഓർമ്മകളെ ഓർത്ത് ...

നിന്നെയോർത്തല്ല,
പണ്ട്  കിണറിന്റെ  ആഴങ്ങളിൽ നഷ്ട്ടപെട്ടുപോയ പൂച്ചകുഞ്ഞിനെ ഓർത്ത്,
കല്ലെറിഞ്ഞുകൊന്ന തീവാലൻ  പൂവൻ കോഴിയെ ഓർത്ത്,
മൂന്നാംനാൾ ചത്ത് മലച്ച്  പൊങ്ങിയ വർണവാലൻ  മീൻ കുഞ്ഞുങ്ങളെ ഓർത്ത്,
അടുപ്പിനുള്ളിൽ കരിഞ്ഞുതീർന്നൊരെന്റെ കാക്കപൊന്നിനെയൊർത്ത്...

നിന്നെയോർത്തല്ല,
കുന്നിന്റെ ഉച്ചിയിൽചെന്ന്  നിന്റെ നെറുകയിൽ ചുംബിച്ചപ്പോൾ
വഴിമറന്നെത്തിയ മരവിച്ച കോടക്കാറ്റിനെ ഓർത്ത്,
താഴ്വരകളെ നിശബ്ദമാക്കി നിന്റെ ഹൃദയത്തിന്റെ
മിടിപ്പുകേട്ട നിമിഷത്തെയൊർത്ത് ...
നിനക്കും എനിക്കും നക്ഷത്രങ്ങൾക്കും ഇടയിലുള്ള
ദൂരത്തെ ഓർത്ത് ...

ഇനി ഞാനൊന്നുറക്കെ കരയട്ടെ ...

Saturday, August 2, 2014

നിന്നെ ഓർമ്മിക്കുമ്പോൾ..















നിന്നെ വിളിക്കാൻ
വാക്ക് കടമെടുക്കെണ്ടിയിരിക്കുന്നു.
മറന്നുതുടങ്ങിയ അക്ഷരങ്ങളെ
കൊർത്തിണക്കേണ്ടിവരുന്നു.
തണുത്ത ഒരിടവപ്പാതിയെ
കാത്തിരിക്കേണ്ടിവരുന്നു.
ഒറ്റയ്ക്ക് കടൽക്കരയിൽ
അലയേണ്ടിയിരുന്നു.
അകലങ്ങളിളിൽനിന്ന്
തിരിഞ്ഞുനോക്കെണ്ടിവരുന്നു.

കയ്യിലെ തണുത്ത സിഗരട്ട്
കത്തിത്തീർന്നിട്ടും
പോയിട്ടില്ലാത്ത വഴികളിലൊക്കെ
പാഞ്ഞൊലിച്ചു ചെന്നിട്ടും
പരിചയമില്ലാത്ത മുഖങ്ങളോടൊക്കെ
ചിരിച്ചു കാണിച്ചിട്ടും
നാവനക്കുമ്പോൾ അവശേഷിക്കുന്നത്
ഒരു നിശബ്ദത മാത്രമാകുന്നു.

നിന്നെ വിളിക്കാൻ
വാക്ക് കടമെടുക്കെണ്ടിയിരിക്കുന്നു.

Sunday, March 13, 2011

എത്രമാത്രം...

കരഞ്ഞും കലഹിച്ചും
ചിരിച്ചും വിയര്‍ത്തും
നമ്മള്‍
നടന്ന വേനലുകള്‍ എത്ര....

ഒഴുകിയോലിച്ച്
വീശിയടിച്ച്
നമ്മള്‍
അലഞ്ഞ താഴ്വരകളെത്ര....

മുറിഞ്ഞുണങ്ങി
വേര് ചീഞ്ഞ്‌
നമ്മള്‍
തേടിയ ആഴങ്ങലെത്ര ....

നിന്നിലലിഞ്ഞ്
നിന്നോടുരുകിയ
നിലാവിന്റെ
വേര്‍പാടെത്ര...

Saturday, February 19, 2011

നിന്നെ

നിന്നെ സ്നേഹിച്ചിടത്തോളം
സ്നേഹിച്ചിട്ടില്ല മറ്റാരെയും. .

നിന്നെ കാത്ത്തിരുന്നിടത്തോളം
കാതിരുന്നിട്ടില്ല മറ്റാരെയും. .

നിന്നെ
വെറുത്തിടത്തോളം വെറുത്തിട്ടില്ല
മറ്റാരെയും.

ഇവനെക്കൂടി

വസന്തത്തിന്റെ സ്വപ്നങ്ങളില്‍നിന്നു
പൊഴിഞ്ഞു വീണ നിലാവായിരുന്നു നീ.
ആര്ത്തുപെയ്യുന്നോരിടവപ്പാതിയില്‍
തെളിഞ്ഞുമിന്നിയോരിടിവാളിലായിരുന്നു
ഞാനാദ്യമായി നിന്നെക്കണ്ടത് .

പൂത്ത വാകയിലും, ചെമ്പരത്തിയിലും, ചെത്തിയിലും
എന്റെ കണ്ണിലെ ചുവന്ന ഞരമ്പുകളിലും
പിന്നീടോഴുകിയത് നീയായിരുന്നു...
പ്രപഞ്ച രഹസ്യങ്ങളുടെ പ്രവാഹം !

പ്രണയമെന്നു ആദ്യംവിളിച്ചത് നീയായിരുന്നു.
പക്ഷെ എനിക്കത് വിപ്ലവമായിരുന്നു.
സ്വന്തം ഭൂതകാലത്തില്‍നിന്നു
വിശപ്പിന്റെ ആത്മാവിനെ തിരയുന്ന വിപ്ലവം.

പ്രത്യയ ശാസ്ത്രങ്ങളുടെ പേമാരയില് കഴുകിത്തെളിഞ്ഞത്
നിന്റെ കപട മുഖം.
നഷ്ട്ടങ്ങളുടെ കണക്കുപുസ്തകത്തില്‍
ദശാംശങ്ങല്‍ക്കപ്പുറമഎന്നെ കാണാത്തത്
.........

Friday, October 16, 2009

പ്രണയിനി..


എണ്റ്റെ പ്രണയിനി
ഭൂതകാലത്തിണ്റ്റെ നിശ്വാസമാണ്‌.
ഒഴിഞ്ഞ മദ്യക്കുപ്പി
എറിഞ്ഞുടക്കുന്ന നിമിഷത്തെ
മനോഹരിതയാണ്‌ അവള്‍ക്ക്‌.
പര്‍വ്വതങ്ങള്‍ക്ക്‌ മുകളില്‍നിന്ന്‌
താഴ്‌വരയുടെ ആഴങ്ങളിലേക്കുള്ള യാത്രയുടെ
പ്രചോദനമാണവള്‍.... !
സായഹ്നങ്ങളില്‍ കണ്ണില്‍ പെടാറുള്ള
ഒരീച്ചയുടെ എരിവാണവള്‍ക്ക്‌.
കാട്ടില്‍ പോയി മോന്തുന്ന
നാടന്‍ വാറ്റിണ്റ്റെ നൈര്‍മ്മല്യമാണവള്‍ക്ക്‌.


വിപ്ളവത്തിണ്റ്റെ ആദ്യപാഠങ്ങള്‍
അവളുടെ കണ്ണുകളില്‍നിന്നാണ്‌ഞാന്‍ പഠിച്ചത്‌.
സമത്വത്തിണ്റ്റെ സിദ്ധാന്തം
അവളുടെ ചുണ്ടുകളാണെനിക്ക്‌പകര്‍ന്നുതന്നത്‌.
പ്രണയത്തിണ്റ്റെ ഭൌതിക ശാസ്ത്രം
അവളുടെ പാദസരങ്ങളാണെനിക്ക്‌
പറഞ്ഞുതന്നത്‌.

എണ്റ്റെ കിനാവുകള്‍ക്ക്‌
ചായങ്ങള്‍ ഒലിച്ചിറങ്ങുംവരെ
വാരിക്കോരിയടിച്ചതുംഅവളാണ്‌.

ഇന്നിപ്പോള്‍ ഒരുകഷ്ണം
സാന്‍ഡ്‌ പേപ്പറെണ്റ്റെ കയ്യില്‍ത്തന്ന്‌
പോയിരിക്കയാണ്‍....... !

എണ്റ്റെ ഓര്‍മ്മകളില്‍നിന്ന്‌
അവളേയും നിറങ്ങളേയുംമായ്ച്ചുകളയാന്‍ പറഞ്ഞ്‌.............

Friday, April 10, 2009

ഒാര്‍മ്മയുടെ ഒറ്റമരം...


പ്രണയത്തിണ്റ്റെ വരമ്പില്‍
മട വീണുതുടങ്ങിയത്‌
മുഴുവന്‍ ഉണങ്ങിക്കഴിഞ്ഞാണ്‌
നാമറിഞ്ഞത്‌.

വേരുകള്‍ പുഴയുടെ
ആഴങ്ങളന്വേഷിച്ചും,
പൂവുകള്‍ താഴ്‌വരയുടെ
നിറങ്ങളന്വേഷിച്ചും
അലഞ്ഞപ്പോഴും
നാമറിഞ്ഞിരുന്നില്ല ;
ഇപ്പോള്‍ നമ്മള്‍
വറ്റുകയാണെന്ന്‌.


ഒരു നീറ്റലിണ്റ്റെ,
നെടുവീര്‍പ്പിണ്റ്റെ
ചുടുകാറ്റായ്‌
നാമപ്പോഴുംകണ്ണടച്ചിരുന്നതെയുള്ളു.

ഒാര്‍മ്മയുടെ ഒറ്റമരത്തില്‍നിന്ന്‌
അവസാനത്തെ ശിഖിരവുംവീഴുന്നതും കാത്ത്‌........