Monday, April 28, 2008

പ്രത്യയശാസ്ത്രം


പ്രത്യശാസ്ത്രങ്ങളുടെ
നിറങ്ങളായിരുന്നു
ചര്‍ച്ചാവിഷയം.
ചുവപ്പും,പച്ചയും,നീലയും
അവസാനം മഞ്ഞപോലും
ആകാമെന്ന്‌
അവര്‍ പറഞ്ഞു.
സകല പ്രത്യയശാസ്ത്രങ്ങളുടെയും
അടിസ്ഥാനപരമായ നിലപാട്‌
ഒന്നുതന്നെയാണെന്ന്‌
ഒരാള്‍ വാദിച്ചു.
പിന്നീട്‌ അയാളെക്കണ്ടത്‌
ആറ്റുവക്കിലെ
ചീഞ്ഞ്‌ പൊന്തിയ
ശവമായായിരുന്നു.