Friday, April 10, 2009

ഒാര്‍മ്മയുടെ ഒറ്റമരം...


പ്രണയത്തിണ്റ്റെ വരമ്പില്‍
മട വീണുതുടങ്ങിയത്‌
മുഴുവന്‍ ഉണങ്ങിക്കഴിഞ്ഞാണ്‌
നാമറിഞ്ഞത്‌.

വേരുകള്‍ പുഴയുടെ
ആഴങ്ങളന്വേഷിച്ചും,
പൂവുകള്‍ താഴ്‌വരയുടെ
നിറങ്ങളന്വേഷിച്ചും
അലഞ്ഞപ്പോഴും
നാമറിഞ്ഞിരുന്നില്ല ;
ഇപ്പോള്‍ നമ്മള്‍
വറ്റുകയാണെന്ന്‌.


ഒരു നീറ്റലിണ്റ്റെ,
നെടുവീര്‍പ്പിണ്റ്റെ
ചുടുകാറ്റായ്‌
നാമപ്പോഴുംകണ്ണടച്ചിരുന്നതെയുള്ളു.

ഒാര്‍മ്മയുടെ ഒറ്റമരത്തില്‍നിന്ന്‌
അവസാനത്തെ ശിഖിരവുംവീഴുന്നതും കാത്ത്‌........