Saturday, March 15, 2008

കരിയിലയും ,മണ്ണാങ്കട്ടയും


നമ്മള്‍,

അവശേഷിക്കപ്പെട്ടതും

തിരിച്ചറിയപ്പെടാത്തതുമായ

ജീവിതങ്ങളായിരുന്നു


നമ്മള്‍,

കട്ടെടുക്കപ്പെട്ടവരും

കുഴിച്ചുമൂടപ്പെട്ടവരുമായിരുന്നു


പക്ഷേ,

നിന്റെ തിരിച്ചറിവിന്റെ

സ്വപ്നങ്ങളില്‍നിന്ന്‌

എന്റെ ഇല്ലായ്മയുടെ

വിങ്ങലുകളില്‍നിന്ന്‌

നമ്മള്‍,

പരസ്പരം അഗാധമായറിഞ്ഞിരുന്നു

നിന്റെ നഷ്ട്ടങ്ങള്‍ എന്റേതും

എന്റെ ഭ്രാന്തുകള്‍ നിന്റേതുമായകാലം

ഒരു കനല്‍ക്കാലമായിരുന്നു

ചുവന്ന്‌ നീലിച്ച്‌ ,കറുത്ത്‌ തിണര്‍ത്ത്‌...

അപൂര്‍വ്വം ചിലപ്പോഴൊക്കെ മേഘങ്ങളൂമായ്‌...


എപ്പോഴാണ്‌ മഴ പെയ്തതെന്നോര്‍മ്മയ്യില്ല

നീ അലിഞ്ഞുപോയതും,

ഞാന്‍ പറന്നുപോയതും മാത്രം..........

അത്രമാത്രം ഓര്‍മ്മയുണ്ട്‌....

പിന്നെ....പിന്നെ....................




2 comments:

Preetha George Manimuriyil said...

മണ്ണാങ്കട്ട അലിഞ്ഞുപോയി.കരിയില
പറന്നും പോയി

ശ്രീ said...

“എപ്പോഴാണ്‌ മഴ പെയ്തതെന്നോര്‍മ്മയ്യില്ല
നീ അലിഞ്ഞുപോയതും,
ഞാന്‍ പറന്നുപോയതും മാത്രം...
അത്രമാത്രം ഓര്‍മ്മയുണ്ട്‌...”

നന്നായിരിയ്ക്കുന്നു, മിഥുന്‍
:)