Sunday, October 28, 2007

ഒരു പുതിയ കളി


ഇത്‌ ഒരു പുതിയ കളിയാണേപണ്ട്‌ ,പാണ്ടവരും കൌരവരും തമ്മില്‍രാജ്യത്തിനുവേണ്ടികളിച്ച പകിടഇതിന്റെ പ്രാക്രിത രൂപമാണേപക്ഷെ ഞാന്‍ ഇന്ന്‌ കളിക്കുന്നത്‌ പാണ്ഡവരോടല്ല;പണയംവച്ച്‌, രാജ്യത്തിനുവേണ്ടിയുമല്ല


എതിരാളിയേയും പ്രതിഫലത്തേയും പറ്റി-ച്ചിന്തിക്കും മുന്‍പെ ,ചിലവ്യവസ്ഥകളും,നിയമങ്ങളും ഉണ്ടാക്കേണ്ടിയിരിക്കുന്നുപുതിയതൊന്ന്‌ സ്രിഷ്ടിക്കുക ,നശിപ്പിക്കുന്നതിനേക്കാള്‍പ്രയാസം തന്നെഅഭിപ്രായങ്ങള്‍ ശേഖരിക്കുവാന്‍ സമയമില്ലസമയമില്ലാത്തതാണെന്നത്തേയും പ്രശ്നം.


മറ്റൊരു തരത്തില്‍ ചിന്തി.........നിയമങ്ങള്‍ വേണ്ട;വ്യവസ്ഥകളും വേണ്ടഇനി ചിന്തിക്കേണ്ടത്‌ ഒരു എതിരാളിയെക്കുരിച്ചാണുആരെങ്കിലുമൊരാള്‍ പോരെന്നാണുമനസ്സിലെഅഹംഭാവം പറയുന്നത്‌'അയാള്‍ അദ്രിശ്യനായിരിക്കണംകറുപ്പുമായിരിക്കണം'അഹംഭാവത്തിനോട്‌ ഞാനല്ലാം എന്നും എല്ലാംഅഗീകരിച്ചുകൊടുത്തിട്ടേയുള്ളു.


അങ്ങനെ എതിരാളിയുമെത്തിഅപ്പോഴും പ്രശ്നംതന്നെഎതിരാളി വന്ന പോത്തിനെഎവിടെയെങ്കിലും കെട്ടണംഅത്‌ അവിടെനിന്ന്‌ ഉറക്കെ അമറുകയാണുപോത്തിനെ കൊയ്യാറായ വയലിലേക്ക്‌ ഇറക്കിവിട്ടുവയറുനിറച്ച്‌ തിന്നട്ടെ.


മുഖാമുഖം ഇരിപ്പിടങ്ങളൊരുക്കിക്കളിക്കളം വിരിച്ചുഎതിരാളിയുടെ കരുക്കള്‍ പലനിറത്തിലുള്ള ആത്മാക്കളും,എന്റെ കരുക്കള്‍ ദു:ര്‍ഗ്ഗുണങ്ങളുമാണുഒന്നിനുപുറകേ ഒന്നായി ഇരുവരുടേയും കരുക്കള്‍മുകളിലേക്കെറിയപ്പെട്ടുആദ്യം ,കറുത്ത മേഘങ്ങളെത്തൊട്ട്‌ താഴെയെത്തുന്നതിനുകൂടുതല്‍ മൂല്യമുണ്ട്‌കരുക്കള്‍ താഴെയെത്താന്‍ കുറച്ച്‌ സമയമെടുക്കുംഎതിരാളി തണുത്ത രക്തവും ,ഞാന്‍ പച്ചവെള്ളവും കുടിച്ചു


എതിരാളി ഇടക്കിടെ തന്റെ പോത്തിനെതിരിഞ്ഞുനോക്കുന്നുണ്ടായിരുന്നുഅതും ഇടക്കിടെ തലയുയര്‍ത്തി അയാളെനോക്കിപെട്ടെന്നാണു ഒരു കരു കളത്തില്‍ വന്നുവീണത്‌അത്‌ എന്റെ കരുവാണുഎന്റേതിനുതന്നെ കൂടുതല്‍ മൂല്യം.


എതിരാളി ലജ്ജിച്ച്‌ തലതാഴ്ത്തിപിന്നീട്‌ അയാള്‍ രഹസ്യമായി കളിക്കളം വലിച്ച്‌തന്റെ അദ്രിശ്യതക്കുള്ളിലാക്കിഎന്റെ മുന്‍പില്‍ ആയുസ്സുനിറച്ച ഒരു കുപ്പിവെച്ച്‌തല കുനിച്ചുപ്പിടിച്ചുകൊണ്ട്‌ അയാള്‍തന്റെ പോത്തിനേയുംതേടിപ്പോയിതിരിഞ്ഞുനോക്കാതെ


ഹൊ ! എന്തൊരു ഞാന്‍.























3 comments:

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

സുല്‍ |Sul said...

ഹൊ എന്റെ മിഥുനേ
പേടിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യനെ.
കൊള്ളാം
-സുല്‍

എന്റെ നാടും ഞാനും said...

പോത്തിനെ എന്തിനാണ്‌ വയലിലേയ്ക്ക്‌ ഇറക്കി വിട്ടത്‌..........
എങ്കിലും ഒരു പുതിയ കളി വളെരെ നന്നായിട്ടുണ്ട്‌..............
ഉത്തരാധുനികതയെ അധികം ആശ്രയിക്കേണ്ട..........
തുടര്‍ ന്നും എഴുതുക...............
എന്റെ ഉപദേശം തേടുക.................