Monday, October 22, 2007

കവിത
കറൂത്ത നിഴലുക
ള്‍വളവുള്ള നീല നിഴലുകള്‍ക്ക്‌ ജീവന്‍ വെച്ചിരിക്കുന്നു.
നിലാവുള്ള രാത്രികളില്‍ഇരുട്ടിന്റെ കറൂത്ത മറവില്‍
അവഭൂമിയില്‍ വിഹരിക്കാനിറങ്ങും
ചില സമയങ്ങളില്‍ ഭവന ഭേദകരായും
ചില സമയങ്ങളില്‍ കോഴിക്കള്ളന്‍മാരായും
പഴുതാരകളോടി നടക്കുന്ന കരിയിലക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന്‌
ചീവീടൂകളുടെ ചൂളം വിളികള്‍ മാത്രമുള്ള രാത്രികളി
ല്‍എന്തൊക്കെയൊ തകര്‍ന്നില്ലാതാവുന്ന ശബ്ദ്ം കേള്‍ക്കാം .
ചിലപ്പൊള്‍ ചില ജീവിതങ്ങളൂം
ചിലപ്പൊള്‍ ചില സ്വ്പ്നങ്ങളൂം.
പിടക്കോഴികള്‍ കൂവിത്തുടങ്ങുബോഴേ നിഴലുകള്‍ഇല്ലാതാവൂ....
അതുവരെ ഒന്നെ ചെയ്യാനുള്ളൂ,
പിടക്കോഴികള്‍ക്ക്‌ മൂട്ടേഷന്‍ സംഭവിക്കാന്
‍നേര്‍ച്ചകള്‍ നേരാം,പൂജകള്‍ ചെയ്യാം.

2 comments:

വാണി said...

കൊള്ളാം..നല്ല കവിതകള്‍.!
പിടക്കോഴികള്‍ കൂവട്ടേ..
നിഴലുകള്‍ ഇല്ലാതാവട്ടേ..

ആദ്യരണ്ടുവരികള്‍ വ്യക്തമായില്ല എന്ന് തോന്നി.
“കറൂത്ത നിഴലുക
ള്‍വളവുള്ള നീല നിഴലുകള്‍ക്ക്‌ ജീവന്‍ വെച്ചിരിക്കുന്നു“ ഇങ്ങിനെയാണല്ലോ കാണുന്നത്. കവിതയുടെ പേരും,വരികളും എഴുതിയത് ചേര്‍ന്നുപോയോ...

midhun raj kalpetta said...

ശരിയാണു.
കവിതയുടെ പേരും ആദ്യവരിയും
ഒന്നായിപ്പോയി.
ക്ഷ്മിക്കണം.
ഞാന്‍ ബ്ലോഗ്ഗ്‌ തുടങ്ങിയിട്ട്‌ കുറച്ചേ
ആയുള്ളു.
ഒാ‍രോ വരിയും എങ്ങനെയാണു
താഴെതഴെ എഴുതുക?
എന്തായാലും ബയങ്കര സന്തോഷമായി