ഇത് ഒരു പുതിയ കളിയാണേ।പണ്ട് ,പാണ്ടവരും കൌരവരും തമ്മില്‍രാജ്യത്തിനുവേണ്ടികളിച്ച പകിടഇതിന്റെ പ്രാക്രിത രൂപമാണേ।പക്ഷെ ഞാന്‍ ഇന്ന് കളിക്കുന്നത് പാണ്ഡവരോടല്ല;പണയംവച്ച്, രാജ്യത്തിനുവേണ്ടിയുമല്ല।
എതിരാളിയേയും പ്രതിഫലത്തേയും പറ്റി-ച്ചിന്തിക്കും മുന്‍പെ ,ചിലവ്യവസ്ഥകളും,നിയമങ്ങളും ഉണ്ടാക്കേണ്ടിയിരിക്കുന്നു।പുതിയതൊന്ന് സ്രിഷ്ടിക്കുക ,നശിപ്പിക്കുന്നതിനേക്കാള്‍പ്രയാസം തന്നെ।അഭിപ്രായങ്ങള്‍ ശേഖരിക്കുവാന്‍ സമയമില്ല।സമയമില്ലാത്തതാണെന്നത്തേയും പ്രശ്നം.
മറ്റൊരു തരത്തില്‍ ചിന്തി.........നിയമങ്ങള്‍ വേണ്ട;വ്യവസ്ഥകളും വേണ്ട।ഇനി ചിന്തിക്കേണ്ടത് ഒരു എതിരാളിയെക്കുരിച്ചാണു।ആരെങ്കിലുമൊരാള്‍ പോരെന്നാണുമനസ്സിലെഅഹംഭാവം പറയുന്നത്।'അയാള്‍ അദ്രിശ്യനായിരിക്കണം।കറുപ്പുമായിരിക്കണം।'അഹംഭാവത്തിനോട് ഞാനല്ലാം എന്നും എല്ലാംഅഗീകരിച്ചുകൊടുത്തിട്ടേയുള്ളു.
അങ്ങനെ എതിരാളിയുമെത്തി।അപ്പോഴും പ്രശ്നംതന്നെ।എതിരാളി വന്ന പോത്തിനെഎവിടെയെങ്കിലും കെട്ടണം।അത് അവിടെനിന്ന് ഉറക്കെ അമറുകയാണു।പോത്തിനെ കൊയ്യാറായ വയലിലേക്ക് ഇറക്കിവിട്ടു।വയറുനിറച്ച് തിന്നട്ടെ.
മുഖാമുഖം ഇരിപ്പിടങ്ങളൊരുക്കിക്കളിക്കളം വിരിച്ചു।എതിരാളിയുടെ കരുക്കള്‍ പലനിറത്തിലുള്ള ആത്മാക്കളും,എന്റെ കരുക്കള്‍ ദു:ര്ഗ്ഗുണങ്ങളുമാണു।ഒന്നിനുപുറകേ ഒന്നായി ഇരുവരുടേയും കരുക്കള്മുകളിലേക്കെറിയപ്പെട്ടു।ആദ്യം ,കറുത്ത മേഘങ്ങളെത്തൊട്ട് താഴെയെത്തുന്നതിനുകൂടുതല്‍ മൂല്യമുണ്ട്।കരുക്കള്‍ താഴെയെത്താന്‍ കുറച്ച് സമയമെടുക്കും।എതിരാളി തണുത്ത രക്തവും ,ഞാന്‍ പച്ചവെള്ളവും കുടിച്ചു।
എതിരാളി ഇടക്കിടെ തന്റെ പോത്തിനെതിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു।അതും ഇടക്കിടെ തലയുയര്‍ത്തി അയാളെനോക്കി।പെട്ടെന്നാണു ഒരു കരു കളത്തില്‍ വന്നുവീണത്।അത് എന്റെ കരുവാണു।എന്റേതിനുതന്നെ കൂടുതല്‍ മൂല്യം.
എതിരാളി ലജ്ജിച്ച് തലതാഴ്ത്തി।പിന്നീട് അയാള്‍ രഹസ്യമായി കളിക്കളം വലിച്ച്‌തന്റെ അദ്രിശ്യതക്കുള്ളിലാക്കി।എന്റെ മുന്‍പില്‍ ആയുസ്സുനിറച്ച ഒരു കുപ്പിവെച്ച്‌തല കുനിച്ചുപ്പിടിച്ചുകൊണ്ട് അയാള്‍തന്റെ പോത്തിനേയുംതേടിപ്പോയി।തിരിഞ്ഞുനോക്കാതെ।
ഹൊ ! എന്തൊരു ഞാന്‍.