Friday, April 10, 2009

ഒാര്‍മ്മയുടെ ഒറ്റമരം...


പ്രണയത്തിണ്റ്റെ വരമ്പില്‍
മട വീണുതുടങ്ങിയത്‌
മുഴുവന്‍ ഉണങ്ങിക്കഴിഞ്ഞാണ്‌
നാമറിഞ്ഞത്‌.

വേരുകള്‍ പുഴയുടെ
ആഴങ്ങളന്വേഷിച്ചും,
പൂവുകള്‍ താഴ്‌വരയുടെ
നിറങ്ങളന്വേഷിച്ചും
അലഞ്ഞപ്പോഴും
നാമറിഞ്ഞിരുന്നില്ല ;
ഇപ്പോള്‍ നമ്മള്‍
വറ്റുകയാണെന്ന്‌.


ഒരു നീറ്റലിണ്റ്റെ,
നെടുവീര്‍പ്പിണ്റ്റെ
ചുടുകാറ്റായ്‌
നാമപ്പോഴുംകണ്ണടച്ചിരുന്നതെയുള്ളു.

ഒാര്‍മ്മയുടെ ഒറ്റമരത്തില്‍നിന്ന്‌
അവസാനത്തെ ശിഖിരവുംവീഴുന്നതും കാത്ത്‌........

3 comments:

Anonymous said...

നീയും ബ്ലോഗിക്കല്‍ റീസ്റ്റര്‍ട്ട് ചെയ്തു അല്ലേ....മിന്നുന്ന കുറയെ വസ്തുവകകള്‍ പേജില്‍ നിന്നും കള്യണേ......ബാക്കി ഉഷാറാണ്‌ എന്നു ഞാന്‍ പറയേണ്ടല്ലോ.....

Stultus said...

kollaam :-)

ഇഗ്ഗോയ് /iggooy said...

വറുതിയിലേക്കു കുതിക്കുന്ന നമ്മള്ക്ക്
സ്മ്റിതികളിലെ ഹരിതകമിന്ധനമാകവേ
വീഴുവാന്‍ വൈകുന്ന ശിഖിരത്തിലെപ്പൊഴും
കൊണ്ടുവയ്ക്കുന്നു നാം പ്രതീക്ഷതന്‍ കൂടുകള്.

ഇങ്ങനാണോ നീ ഉദ്ദേശിക്കണത്.
സമ്ഗതി കൊള്ളാമ്.