Friday, October 16, 2009

പ്രണയിനി..


എണ്റ്റെ പ്രണയിനി
ഭൂതകാലത്തിണ്റ്റെ നിശ്വാസമാണ്‌.
ഒഴിഞ്ഞ മദ്യക്കുപ്പി
എറിഞ്ഞുടക്കുന്ന നിമിഷത്തെ
മനോഹരിതയാണ്‌ അവള്‍ക്ക്‌.
പര്‍വ്വതങ്ങള്‍ക്ക്‌ മുകളില്‍നിന്ന്‌
താഴ്‌വരയുടെ ആഴങ്ങളിലേക്കുള്ള യാത്രയുടെ
പ്രചോദനമാണവള്‍.... !
സായഹ്നങ്ങളില്‍ കണ്ണില്‍ പെടാറുള്ള
ഒരീച്ചയുടെ എരിവാണവള്‍ക്ക്‌.
കാട്ടില്‍ പോയി മോന്തുന്ന
നാടന്‍ വാറ്റിണ്റ്റെ നൈര്‍മ്മല്യമാണവള്‍ക്ക്‌.


വിപ്ളവത്തിണ്റ്റെ ആദ്യപാഠങ്ങള്‍
അവളുടെ കണ്ണുകളില്‍നിന്നാണ്‌ഞാന്‍ പഠിച്ചത്‌.
സമത്വത്തിണ്റ്റെ സിദ്ധാന്തം
അവളുടെ ചുണ്ടുകളാണെനിക്ക്‌പകര്‍ന്നുതന്നത്‌.
പ്രണയത്തിണ്റ്റെ ഭൌതിക ശാസ്ത്രം
അവളുടെ പാദസരങ്ങളാണെനിക്ക്‌
പറഞ്ഞുതന്നത്‌.

എണ്റ്റെ കിനാവുകള്‍ക്ക്‌
ചായങ്ങള്‍ ഒലിച്ചിറങ്ങുംവരെ
വാരിക്കോരിയടിച്ചതുംഅവളാണ്‌.

ഇന്നിപ്പോള്‍ ഒരുകഷ്ണം
സാന്‍ഡ്‌ പേപ്പറെണ്റ്റെ കയ്യില്‍ത്തന്ന്‌
പോയിരിക്കയാണ്‍....... !

എണ്റ്റെ ഓര്‍മ്മകളില്‍നിന്ന്‌
അവളേയും നിറങ്ങളേയുംമായ്ച്ചുകളയാന്‍ പറഞ്ഞ്‌.............

5 comments:

sarun said...

enthada ith?avanum avanteyoru pranayiniyum..puthiya setup onnum aayilledey?ingane nadanno.....

ഇഗ്ഗോയ് /iggooy said...

With the same old metaphores to
the very same conclusion. But
in a WAY that you alone have.

Pretty. I like it

ശ്രീ said...

നന്നായിട്ടുണ്ട്

Pranavam Ravikumar said...

അഭിനന്ദനങ്ങള്‍

priyan said...

ഈ കവിത എനിക്കിഷ്ടപ്പെട്ടു., സാൻഡ്പേപ്പർ കൊടുത്തത്