വസന്തത്തിന്റെ സ്വപ്നങ്ങളില്‍നിന്നു
പൊഴിഞ്ഞു വീണ നിലാവായിരുന്നു നീ.
ആര്ത്തുപെയ്യുന്നോരിടവപ്പാതിയില്‍
തെളിഞ്ഞുമിന്നിയോരിടിവാളിലായിരുന്നു
ഞാനാദ്യമായി നിന്നെക്കണ്ടത് .
പൂത്ത വാകയിലും, ചെമ്പരത്തിയിലും, ചെത്തിയിലും
എന്റെ കണ്ണിലെ ചുവന്ന ഞരമ്പുകളിലും
പിന്നീടോഴുകിയത് നീയായിരുന്നു...
പ്രപഞ്ച രഹസ്യങ്ങളുടെ പ്രവാഹം !
പ്രണയമെന്നു ആദ്യംവിളിച്ചത് നീയായിരുന്നു.
പക്ഷെ എനിക്കത് വിപ്ലവമായിരുന്നു.
സ്വന്തം ഭൂതകാലത്തില്‍നിന്നു
വിശപ്പിന്റെ ആത്മാവിനെ തിരയുന്ന വിപ്ലവം.
പ്രത്യയ ശാസ്ത്രങ്ങളുടെ പേമാരയില് കഴുകിത്തെളിഞ്ഞത്
നിന്റെ കപട മുഖം.
നഷ്ട്ടങ്ങളുടെ കണക്കുപുസ്തകത്തില്‍
ദശാംശങ്ങല്‍ക്കപ്പുറമഎന്നെ കാണാത്തത്
.........
Saturday, February 19, 2011
Subscribe to:
Post Comments (Atom)
2 comments:
good one
Post a Comment