Sunday, March 13, 2011

എത്രമാത്രം...

കരഞ്ഞും കലഹിച്ചും
ചിരിച്ചും വിയര്‍ത്തും
നമ്മള്‍
നടന്ന വേനലുകള്‍ എത്ര....

ഒഴുകിയോലിച്ച്
വീശിയടിച്ച്
നമ്മള്‍
അലഞ്ഞ താഴ്വരകളെത്ര....

മുറിഞ്ഞുണങ്ങി
വേര് ചീഞ്ഞ്‌
നമ്മള്‍
തേടിയ ആഴങ്ങലെത്ര ....

നിന്നിലലിഞ്ഞ്
നിന്നോടുരുകിയ
നിലാവിന്റെ
വേര്‍പാടെത്ര...

3 comments:

ഇഗ്ഗോയ് /iggooy said...

നന്നായെടാ കവിത.
പലകുറി ആവര്‍ത്തിച്ചിട്ടും
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ എത്ര..

Fousia R said...

നിന്നിലലിഞ്ഞ്
നിന്നോടുരുകിയ
നിലാവിന്റെ
വേര്‍പാടെത്ര

നാമൂസ് said...

ഓരോ നിമിഷവും യുഗങ്ങളായി അനുഭവപ്പെടുന്ന ഓര്‍മ്മയില്‍...
ഒന്നിനും തിട്ടമിടാന്‍ ആവില്ല തന്നെ..!!