നിന്നെ വിളിക്കാൻ
വാക്ക് കടമെടുക്കെണ്ടിയിരിക്കുന്നു.
മറന്നുതുടങ്ങിയ അക്ഷരങ്ങളെ
കൊർത്തിണക്കേണ്ടിവരുന്നു.
തണുത്ത ഒരിടവപ്പാതിയെ
കാത്തിരിക്കേണ്ടിവരുന്നു.
ഒറ്റയ്ക്ക് കടൽക്കരയിൽ
അലയേണ്ടിയിരുന്നു.
അകലങ്ങളിളിൽനിന്ന്
തിരിഞ്ഞുനോക്കെണ്ടിവരുന്നു.
കയ്യിലെ തണുത്ത സിഗരട്ട്
കത്തിത്തീർന്നിട്ടും
പോയിട്ടില്ലാത്ത വഴികളിലൊക്കെ
പാഞ്ഞൊലിച്ചു ചെന്നിട്ടും
പരിചയമില്ലാത്ത മുഖങ്ങളോടൊക്കെ
ചിരിച്ചു കാണിച്ചിട്ടും
നാവനക്കുമ്പോൾ അവശേഷിക്കുന്നത്
ഒരു നിശബ്ദത മാത്രമാകുന്നു.
നിന്നെ വിളിക്കാൻ
വാക്ക് കടമെടുക്കെണ്ടിയിരിക്കുന്നു.
No comments:
Post a Comment