നിന്നെയോർത്തല്ല,
പിന്നെ, തെളിഞ്ഞ വെയിൽപെയ്യുന്ന ഒർമ്മതുരുത്തിൽ,
ഒലിച്ചുപോയ ആത്മാക്കൾക്ക് വിരുന്നോരുക്കുമ്പോൾ മാത്രം
സ്വതന്ത്രമാകുന്ന പൊട്ടൻ തെയ്യത്തിന്റെയും നിന്റെയും ഓർമ്മകളെ ഓർത്ത് ...
നിന്നെയോർത്തല്ല,
പണ്ട് കിണറിന്റെ ആഴങ്ങളിൽ നഷ്ട്ടപെട്ടുപോയ പൂച്ചകുഞ്ഞിനെ ഓർത്ത്,
കല്ലെറിഞ്ഞുകൊന്ന തീവാലൻ പൂവൻ കോഴിയെ ഓർത്ത്,
മൂന്നാംനാൾ ചത്ത് മലച്ച് പൊങ്ങിയ വർണവാലൻ മീൻ കുഞ്ഞുങ്ങളെ ഓർത്ത്,
അടുപ്പിനുള്ളിൽ കരിഞ്ഞുതീർന്നൊരെന്റെ കാക്കപൊന്നിനെയൊർത്ത്...
നിന്നെയോർത്തല്ല,
കുന്നിന്റെ ഉച്ചിയിൽചെന്ന് നിന്റെ നെറുകയിൽ ചുംബിച്ചപ്പോൾ
വഴിമറന്നെത്തിയ മരവിച്ച കോടക്കാറ്റിനെ ഓർത്ത്,
താഴ്വരകളെ നിശബ്ദമാക്കി നിന്റെ ഹൃദയത്തിന്റെ
മിടിപ്പുകേട്ട നിമിഷത്തെയൊർത്ത് ...
നിനക്കും എനിക്കും നക്ഷത്രങ്ങൾക്കും ഇടയിലുള്ള
ദൂരത്തെ ഓർത്ത് ...
ഇനി ഞാനൊന്നുറക്കെ കരയട്ടെ ...
No comments:
Post a Comment